
ദില്ലി : രാഷ്ട്രം പരമാധികാരമായതിന്റെ 67 വാര്‍ഷികാഘോഷങ്ങള്‍ക്ക് ദില്ലിയില്‍ പ്രൗഡഗംഭീരമായി തുടക്കം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യവും സൈനിക പ്രൗഡിയും അക്ഷരാര്‍ത്ഥത്തില്‍ രാജപാതയെ ഗംഭീരമാക്കി.
ചരിത്രത്തിലാദ്യമായി പരേഡില്‍ ഫ്രഞ്ച് സൈനിക വിഭാഗത്തിലെ 35 ഗ്രുപ്പുകള്‍ പങ്കെടുത്തു. ഇന്ത്യാഗെയ്റ്റിലെ അമര്‍ ജ്യോതി സ്മാരകത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിച്ചുകൊണ്ടാണ് പരേഡ് ആരംഭിച്ചത്.
ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരേഡ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്ന് സേനാവിഭാഗത്തിന്റെ സോനാധിപന്‍മാര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രിമതി സോണിയാഗാന്ധി എന്നിവരടങ്ങുന്ന മുഖ്യാഥിതികള്‍ വിക്ഷിച്ചു.
2015 ല്‍ റിപബ്ലിക്ക് ദിനത്തില്‍ മുഖ്യാഥിതിയായി ദില്ലിയില്‍ എത്തിയത് ഒബാമയായിരുന്നുവെങ്കില്‍ ഇത്തവണ റിപബ്ലിക്ക് ദിനോഘോഷം ശ്രദ്ധേയമാക്കുക ഫ്രഞ്ച് പസിഡണ്ട് ഒല്ലാദിന്റെ സാനിധ്യമാണ്.
ആഘോഷങ്ങളുടെ ഭാഗമായ ഔദ്യോഗിക ചടങ്ങുകള്‍ ഈ മാസം 29 നാണ് അവസാനിക്കുക.