2016 ബജറ്റിന്റെ മോഡി മങ്ങുമോ?

യാം.

2016 ലെ കേന്ദ്ര ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാറിനേയും സംമ്പന്ധിച്ച് നിര്‍ണ്ണായകമാണ്. രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റ് മാത്രമല്ല മന്ത്രിസഭയുടെ മിടുക്കും ആ ബജറ്റില്‍ വെളിപെടും. വിവിധ മേഖലയിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാതലത്തില്‍ ബജറ്റിനുമുന്നോടിയായുളള സാമ്പത്തിക സര്‍വ്വെ ശൂഭസൂചകങ്ങള്‍ നല്‍കുമോയെന്ന് നോക്കികാണേണ്ടതുണ്ട്. മാത്രമല്ല ബജറ്റിനു ശേഷം രാജ്യത്തെ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു.

നോബല്‍ സമ്മാന ജേതാവും മുതിര്‍ന്ന ധനതത്വശാസ്ത്രജ്ഞനുമായ പ്രഫസര്‍ അമര്‍ത്യാസെന്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രതലസ്ഥാനത്തും വാണ്യജ്യതലസ്ഥാനമായ മുംമ്പൈയിലും വിറ്റുപോവാത്ത ഫഌറ്റുകളും വീടുകളുടേയും കണക്കുകള്‍ ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ തന്നെ ഞെട്ടിച്ചിരുന്നു. 1,75000  ഫളാറ്റുകളും വീടുകളുമാണ് ദില്ലിയിലും മുംമ്പൈയിലും വിറ്റുപോവാതിരിക്കുന്നത്. ക്രയവിക്രയം നടത്താനാവാതെ കെട്ടികിടക്കുന്നത് കോടികണക്കിനു രൂപയാണെന്നര്‍ത്ഥം. ഫഌറ്റുകളും വിടുകളും രാജ്യത്തെ ആര്‍ക്കും വേണ്ടാത്തത്തുകൊണ്ടല്ലിതെന്നും വാങ്ങിക്കുവാന്‍ പണമില്ലാത്തതാണ് കാരണമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സാമ്പത്തിക യാഥാര്‍ത്ഥ്യമാണ്. രാജ്യത്ത് വീടു വേണ്ടവരുടെ കണക്കുകള്‍ അതിനേക്കാള്‍ ഞെട്ടിക്കുന്നതാണ്.  ജനങ്ങളുടെ വാങ്ങാനുളള ശേഷി കുറയുന്ന ഈ സാഹചര്യം സാമ്പത്തിക ചക്രത്തെ മൊത്തമായി മന്ദീഭവിച്ചിരിക്കുകയാണ്.

റിയല്‍ എസറ്റെയറ്റില്‍ നിന്നു വിറ്റുവരവില്ലാത്തതിനാല്‍ തന്നെ പുതിയ നിര്‍മ്മാണം നടക്കുന്നില്ല. അത് ഉരുക്കുവിപണിയും സിമന്റ് വിപണിയും നിശ്ചലമാക്കിയിരിക്കുന്നു. രാജ്യത്തിന്റെ നട്ടല്ലായ ഉരുക്കുവിപണി നിശ്ചലമാവുമ്പോള്‍ ഗതാഗതരംഗത്തും നിര്‍മ്മാണമേഖലയിലും തൊഴിലരംഗത്തും അത് ഗുരുതരമായി ബാധിക്കും. സാമ്പത്തികരംഗത്ത് സുനാമി രൂപപെടുന്ന ഫലമാണ് അതുണ്ടാക്കുക. തൊഴിലിലാഴ്മ, വിലക്കയറ്റം എന്നിവ ഇപ്പോള്‍ തന്നെ സാധാരണക്കാരനെ ബാധിച്ചുതുടങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുക വഴി ഒരി പരിധി വരെ അത് മറച്ചുവെക്കാമെങ്കിലും ഖജനാവിലേക്കുളള പണത്തിന്റെ പിന്‍മടക്ക
ത്തിന്റെ ശക്തി കുറയും.

ഈ സാഹചര്യത്തില്‍ വേണം 2016ലെ കേന്ദ്ര ബജറ്റിന്റെ മോഡിയെ കുറിച്ചു വിലയിരുത്തുക. ബജറ്റില്‍ ഫോര്‍കാസറ്റിംങ് ശക്തമാക്കാനായി വരുന്ന ഫെബ്രുവരി 13ന് 60 രാജ്യങ്ങളില്‍ നിന്നും ആയിരത്തോളം പ്രമുഖ കമ്പനിയകളുടെ പ്രതിനിധികളുടെ ഒരു സംഗമം മുമ്പയില്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്. മെക്ക് ഇന്ത്യയുടെ പ്രഥമ വാര്‍ഷിക സമ്മേളനമാണിത്.

പക്ഷെ ഈ സംഗമം ആരംഭിക്കുന്നതിനുമുമ്പ് തന്നെ രാജ്യത്ത് നിക്ഷേപം നടത്താന്‍ ഒരുങ്ങി കഴിഞ്ഞ കമ്പനികള്‍ നിരാശയാണ് പ്രകടിപ്പിക്കുന്നത്. പ്രത്യേകിച്ചും മോദി സര്‍ക്കാറിന്റെ തുടക്കം മുതല്‍ തന്നെ ആവിഷക്കരിച്ച പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യബോധമില്ലാത്തവയാണെന്ന്  അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചു. നിരവധി ഉരുക്കുകമ്പനികള്‍ മാന്ദ്യം നേരിടുമ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ വീണ്ടും ഉരുക്ക് കമ്പനി ആരംഭിക്കുന്നു. നിരവധി പൊതുമേഖലാ സ്വകാര്യമേഖല ബാങ്കുകള്‍ ഉണ്ടായിരിക്കെ പുതിയ സ്വകാര്യബാങ്കുകള്‍ ആരംഭിക്കുന്നു.

നേരിട്ടുളള വിദേശ നിക്ഷേപം എന്ന സംവിധാനം നേരത്തെയുളളതാണ്. മെക് ഇന്ത്യ പദ്ധതി ഫലത്തില്‍ അതുതന്നയാണ് ലക്ഷ്യം വെയക്കുന്നത്. ആസുത്രണബോര്‍ഡിന്റെ പേരുമാറ്റിയതുപോലതന്നയാണ് ഗംഗാ ശുദ്ധീകരണ പദ്ധതിയെന്നും വിമര്‍ശനമുണ്ട്. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് എന്ന സംവിധാനമുളളപ്പോള്‍ എന്തിനാണ് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് മറ്റൊരു പദ്ധതി. എല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കിയതാമെന്നാണ് പല കമ്പനികളുടേയും വിലയിരുത്തലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ദില്ലിയിലേയും ബിഹാറിലേയും ബി.ജെ.പിയുടെ പരാജയവും നിക്ഷേപകരില്‍ ആത്മവിശ്വാസം കുറച്ചിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാറിന്റെ രാഷ്ടീയ ഇച്ചാശക്തിയെ ബാധിക്കുമെന്നതുകൊണ്ടാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കുറയക്കുന്നത്.

വളര്‍ച്ചാ രംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപെട്ട പശ്ചാതലത്തില്‍ പുതിയ മസീഹായി അവതരിച്ച മോദി 18 മാസങ്ങള്‍ക്കിടയില്‍ വികസനത്തിനായ ശക്തമായ 10 തിരുമാനങ്ങള്‍ പോലുമെടുത്തില്ലെന്നതാണ് നിക്ഷേപകരുടെ നിരാശയുടെ മുഖ്യ കാരണം.

പത്തു വര്‍ഷത്തെ യു.പി.എ സര്‍ക്കാര്‍ വിദേശനിക്ഷേപത്തിനായി അങ്ങേയറ്റം ശ്രമിച്ചപ്പോള്‍ പ്രതിപക്ഷമായിരുന്ന ബി.ജെപി സ്വദേശി ആശയങ്ങള്‍ പ്‌റഞ്ഞുകൊണ്ട് അവയൊക്കെ പ്രതിരോധിച്ചു.

എന്നാല്‍ മോദി അത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുമെന്ന പ്രതീക്ഷ ജനിപ്പിച്ചായിരുന്നു അധികാരത്തിലെത്തിയത്. ഗുജറാത്തി നിക്ഷേപകരെ തൃപ്തിപെടുത്തിയതല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

വളരെ പ്രതീക്ഷ നല്‍കുന്ന സോഷ്യലിസറ്റ് സ്വേദേശി നയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മോദിസര്‍ക്കാര്‍ നിക്ഷേപങ്ങളിറക്കിയിട്ടുണ്ടെന്നത് കാണാതിരുന്നുകൂടാ. 18 മാസത്തെ കാലയളവില്‍ ഹാഫ് ഡസണ്‍ സര്‍ക്കാര്‍ കമ്പനികള്‍ രൂപീകരിച്ചുവെന്നത്ത് പ്രശംസനീയം തന്നെ. പക്ഷെ അതിന് കടകവിരുദ്ധമായി ബാങ്കിംങ്, എയര്‍ ഇന്ത്യ, റെയില്‍വെ, കോള്‍ ഇന്ത്യാ, റിട്ടയെില്‍ സെക്ടറിലെ വിദേശ നിക്ഷേപം എന്നിവയില്‍ സ്വകാര്യ നിക്ഷേപമിറക്കാന്‍ ആരംഭിച്ചു.

തുടക്കത്തില്‍ ലൈസന്‍സ് രാജ് ഒഴിവാക്കി വളര്‍ച്ചകൂട്ടാനുളള തിരുമാനം ഫലപ്രദമായി വരുമ്പോള്‍ രാജ് പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നു. നയങ്ങളുണ്ടായില്ലെന്നതല്ല മുഖ്യമായും ഈ സര്‍ക്കാറിന്റെ പ്രശ്്‌നം. പരസപരവിരുദ്ധങ്ങളായ സാമ്പത്തിക നയമായിരുന്നുവെന്നതാണ് പ്രശ്‌നങ്ങളെ സംങ്കീര്‍ണ്ണമാക്കുന്നത്.

2016 ലെ ബജറ്റ് അവതരണത്തിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കിയുളളപ്പോള്‍ മോദിയുടെ ധര്‍മ്മ സംഘടമാണ് പ്രകടമാവുന്നത്. സബ്‌സിഡി കുറച്ച് സാമ്പത്തികശാക്തീകരണം നടത്താന്‍ ശ്രമിച്ചു. പക്ഷെ അതും പൂര്‍ണ്ണമാക്കാനായില്ല. പ്രഫ സെനിന്റെ വിമര്‍ശനം മുഖ്യമായും അതാണ്. സബസിഡി വെട്ടികുറച്ചു പക്ഷെ ഭാഗിമാക്കി നിര്‍ത്തി. ഇതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ധര്‍മ്മ സങ്കടം. നിക്ഷേപ സൗഹൃദ അജണ്ടവേണമോ? അതോ കോണ്‍ഗ്രസിന്റെ ശൈലിയായ സബസിഡ് രാജ് വേണമോ?

ഈ ധര്‍മ്മ സങ്കടത്തില്‍ നിന്നും നരേന്ദ്രമോദി സര്‍ക്കാര്‍ പെട്ടെന്ന് മോചനം തേടേണ്ടിയിരിക്കുന്നു. കാരണം. ഈ ബജറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വാരിവലിച്ചുളള പ്രഖ്യാപനങ്ങള്‍ ഗുണം ചെയ്യണമെന്നില്ല കാരണം ആഗോള സാമ്പത്തികരംഗം അത്ര ശക്തമല്ല.

തികഞ്ഞ വിവേകത്തോട് ബജറ്റ് തയ്യാറാക്കിയില്ലെങ്കില്‍ 2016 ബജറ്റിന്റെ മോഡി മങ്ങാന്‍ മറ്റൊന്നും വേണ്ടിവരില്ല.

 

Leave a Reply

Your email address will not be published. Required fields are marked *