
അഞ്ചല്‍: ഒരുമാസം മുമ്ബ് പാമ്ബ് കടിയേറ്റ് ചികിത്സയിലിരിക്കെ യുവതി വീണ്ടും പാമ്ബ് കടിയേറ്റ് മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്ബതികളുടെ മകള്‍ ഉത്തരയാണ് (25) മരിച്ചത്. ഒരു മാസം മുമ്ബ് ഭര്‍ത്താവിെന്റ വീട്ടില്‍വെച്ചും ഉത്തരക്ക് പാമ്ബ് കടിയേറ്റിരുന്നു.
പുലര്‍ച്ച ഭര്‍ത്താവ് വിളിച്ചിട്ടും ഉണരാതിരുന്നതിനെ തുടര്‍ന്ന് ഉത്തരയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ പാമ്ബ് കടിച്ചതാണെന്ന് വ്യക്തമായി.
ബന്ധുക്കള്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തി.മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭര്‍ത്താവ്: സൂരജ്. മകന്: ധ്രുവ്.