
കാസര്‍കോട്: അമ്മായിയും മരുമകനും തമ്മിലുണ്ടായ പ്രണയും ഒടുവില്‍ രണ്ടു പേരുടെയും മരണത്തില്‍ കലാശിച്ചു.കാസര്‍കോട് ജില്ലയിലാണ് ഒരു കുടുംബത്തിനകത്ത് നടന്ന പ്രണയവും മരണങ്ങളും ചര്‍ച്ചയാകുന്നത്. 40 കാരനായ യുവാവും 45 കാരിയായ അമ്മായിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. യുവാവിന് സ്വന്തം വീട്ടില്‍ തുങ്ങിമരിച്ചതായും അമ്മായിയെ അടുത്തുള്ള അവരുടെ വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയ
ത്.മരണകാരണം അന്വേഷിച്ചു ചെന്നപ്പോഴാണ് അമ്മായിയും മരുമകനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പുറത്തു വന്നത്.യുവാവിന്റെ അമ്മാമന്റെ ഭാര്യയാണ് അമ്മായി.എന്നാല്‍ ഇരുവരും തമ്മില്‍ 15 വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്.കേവലം അടുപ്പം മാത്രമായിരുന്നില്ല അത്. ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസം. അമ്മായിക്ക് രണ്ട് ആണ്‍മക്കളുണ്ട്.രണ്ടു പേരും അന്യനാടുകളില്‍ തൊഴിലാളികളാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മാവന്‍ അമ്മായിയെ ഉപേക്ഷിച്ച് പോയപ്പോള്‍ ഇരുവരും തമ്മിലുള്ള അടുപ്പം വര്‍ധിച്ചു.അമ്മായി കൂലി വേലക്ക് പോകും.മരുമകന്‍ ജോലിക്കൊപ്പം പോകാതെ വീട്ടിലിരിക്കും. ഇരുവരും തമ്മിലുള്ള ബന്ധം അതിരുവിട്ടതോടെ യുവാവിന്റെ വീട്ടുകാര്‍ ഇടപെട്ടു.യുവാവിന് വിവാഹാലോചനകള്‍ തുടങ്ങി. ഇതോടെയാണ് രണ്ടു പേരും മരിച്ചത്. ആത്്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസഥര്‍.