പത്രിക പിന്‍വലിക്കാന്‍​ കോഴ; കെ. സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്​

കാസര്‍കോട്​: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ അപര സ്​ഥാനാര്‍ഥിക്ക്​ മത്സരത്തില്‍നിന്ന്​ പിന്മാറാന്‍ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ പണം നല്‍കിയെന്ന കേസ്​ ക്രൈം ബ്രാഞ്ചിന്​ കൈമാറി. കാസര്‍കോട്​ ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.

തിങ്കളാഴ്ച സുരേന്ദ്രനെതിരെ കാസര്‍കോട്​ ബദിയടുക്ക പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നു. കോഴ നല്‍കിയെന്നതിന്​ പുറമെ തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച്‌​ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.

മഞ്ചേശ്വരത്തെ ബി.എസ്​.പി സ്​ഥാനാര്‍ഥി കെ. സുന്ദരക്ക്​ പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ പണം കൈമാറിയെന്നതാണ്​ കേസ്​. രണ്ടരലക്ഷം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ നല്‍കുകയും വീട്​, കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍ തുടങ്ങിയവ വാഗ്​ദാനം ചെയ്യുകയുമായിരുന്നു. ബദിയടുക്ക പൊലീസ്​ കഴിഞ്ഞദിവസം സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *