
തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തില്‍ അമ്മമാരും ഇടപെടുകയാണെങ്കില്‍ ഭക്ഷ്യവിഷബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജനപ്രതിനിധികള്‍ സ്‌കൂള്‍ പതിവായി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണം. സിവില്‍ സപ്ലൈസ് നല്കുന്ന അരിയുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാവും. കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന്‍ സ്‌കൂളിലെ പാചകപ്പുര സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിലും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചുണ്ട്.
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇന്നു മുതല്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധയ്ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ,ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവും പരിശോധന. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധയും പൂര്‍ത്തിയാക്കും.