
പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാള്‍ക്കാണ് മണ്ണാര്‍ക്കാട് രോഗം സ്ഥിരീകരിച്ചത്.
ലക്കിടി പേരൂരില്‍ രോഗം ബാധിച്ചത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ്.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.