
കുടുംബ ജീവിതത്തില്‍ മാനസിക പൊരുത്തം പോലെ തന്നെ പ്രധാനമാണ് ശാരീരിക ബന്ധത്തിലെ പൊരുത്തവും. ഇണകളെ പരസ്പരം തൃപ്തിപ്പെടുത്താനാകാത്ത ദാമ്ബത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും.
കിടപ്പറ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് പലതരം മാര്‍ഗങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ടുപേര്‍ തമ്മില്‍ നല്ല ശാരീരികബന്ധമുണ്ടാകാന്‍ പ്രധാനമായും വേണ്ടത് ഇരുവരും ആ മൂഡിലേക്ക് വരണമെന്നതാണ്. ലൈംഗികബന്ധത്തിനായി പങ്കാളിയെ കിടപ്പറയില്‍ നുളളാനോ, ഉപദ്രവിക്കാനോ പാടില്ല. പങ്കാളിയുമായി ശാരീരിക ബന്ധം മികച്ചതാകാന്‍ വ്യായാമമുറകള്‍ പുരുഷന്മാര്‍ പരിശീലിക്കണം. ഓരോരുത്തരും അവരുടെ ഇഷ്‌ടമായ പൊസിഷന്‍ മെച്ചപ്പെടുത്തുന്ന അഭ്യാസമുറകളാകണം പരിശീലിക്കേണ്ടത്.
ബന്ധപ്പെട്ടയുടന്‍ ശീഘ്രസ്‌ഘനമുണ്ടായി പുരുഷന്മാര്‍ സ്‌ട്രെസിന് ഇടയാകാതിരിക്കാന്‍ ശാന്തമായ മനസോടെ ബന്ധത്തിലേക്ക് കടക്കുക. ഡോ. പാം സ്‌പര്‍ ആണ് ഇക്കാര്യം പറയുന്നത്. മാത്രമല്ല ശാരീരിക ബന്ധത്തിന് നിര്‍ദ്ദിഷ്‌ട സമയത്തിന് മുന്‍പ് സ്വയംഭോഗം ചെയ്യുന്നതും നല്ലതാണ്. ഇത് അമിതോത്സാഹം തടയാനും ഏറെനേരം നീളുന്ന ശാരീരിക ബന്ധത്തിനൊടുവില്‍ മികച്ച ബന്ധമുണ്ടാക്കാനും സഹായിക്കുന്നു. പങ്കാളിയുടെ ഇഷ്‌ടമറിഞ്ഞ് വ്യത്യസ്‌ത പൊസിഷന്‍ പരീക്ഷിക്കുന്നത് നല്ലതാണ്. ഒപ്പം ബാഹ്യകേളികള്‍ക്ക് മതിയായ സമയമെടുത്ത് ശാരീരിക ബന്ധത്തിലേക്ക് കടക്കുന്ന തരത്തില്‍ ശ്രദ്ധിച്ചാല്‍ നല്ല ലൈംഗികബന്ധം പുരുഷന് സാദ്ധ്യമാകും.
ലൈംഗിക ബന്ധത്തിന് ശേഷം സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ അണുബാധയുണാടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഇതിനായി സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുക. ശാരീരിക ബന്ധത്തിന് ശേഷം കുളിക്കുന്നത് സാധാരണ കാര്യമാണെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം കുളിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. സെക്സിന് ശേഷം ചെയ്യാന്‍ പാടില്ലാത്ത മറ്റു ചില കാര്യങ്ങളുമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
സോപ്പ് തേച്ചു കുളിക്കുന്നത് ശരീരത്തിലെ അഴുക്കും പൊടിയും മാറ്റി ശരീരം ശുദ്ധമാക്കും. എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം സോപ്പുതേച്ചുള്ള കുളി വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ഒരു കാരണമുണ്ട്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും.അത്യധികം സെന്‍സിറ്റീവ് ആയ ഈ ഭാഗങ്ങളില്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. അതിനാല്‍ കുളി നിര്‍ബന്ധമാണെന്ന് കരുതുന്നവര്‍ക്ക് സോപ്പുപയോഗിക്കാതെ കുളിക്കാമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
സെക്സിന് ശേഷം ചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതല്ല. ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ .യോനീമുഖം വികസിച്ചായിരിക്കും കാണപ്പെടുക. ചൂടുവെള്ളത്തിലെ കുളി ഇവിടത്തെ ചര്‍മ്മത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോളോ ടവലോ ആണ്.ലൈംഗികാവയവങ്ങള്‍ സാധാരണ അവസ്ഥയിലേക്ക് വരുന്നത് വരെ ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം. എന്നാല്‍ നനഞ്ഞ ടിഷ്യു പേപ്പറുകള്‍ ഉപയോഗിക്കരുതെന്നും ഇതില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന കെമിക്കലുകള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.