ഐവിഎഫ് ചികിത്സയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ വിഷാദരോഗവും ഉത്കണ്ഠയും ഉണ്ടായേക്കാമെന്ന് പഠനം. 1995 നും 2000 നും ഇടയില്‍ ഫിന്‍ലന്‍ഡില്‍ ജനിച്ച 280,000 യുവാക്കളുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
ഐവിഎഫ് പോലുള്ള ചികിത്സയുടെ സഹായത്തോടെ ജനിച്ച കുട്ടികള്‍ ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരായിരുന്നു. സെക്കന്ററി സ്‌കൂള്‍ പഠനത്തില്‍ നിന്നും പുറത്താക്കപ്പെടുന്നവരായിരുന്നില്ല അവര്‍. എന്നിരുന്നാലും വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഇക്കൂട്ടരില്‍ കൂടുതലായിരുന്നു.
സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളേക്കാള്‍ ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച കുട്ടികള്‍ക്ക് വിഷാദവും, ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഐവിഎഫിലൂടെ ജനിച്ച കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയുള്ളതിനാല്‍ കുട്ടിയെ അവര്‍ പലതവണ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയേക്കാം.
1991 മുതല്‍ യുകെയില്‍ ഏകദേശം 390,000 കുഞ്ഞുങ്ങള്‍ ഐവിഎഫ് ചികിത്സയിലൂടെ ജനിച്ചിട്ടുണ്ട്. യുഎസില്‍ ഒരു ദശലക്ഷത്തില്‍ അധികം കുഞ്ഞുങ്ങളാണ് ജനിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വാര്‍ഷിക നിരക്ക് ഇരട്ടിയായിട്ടുണ്ട്.
ഏറ്റവും പുതിയ പഠനത്തില്‍, 1995 നും 2000 നും ഇടയില്‍ ജനിച്ച 266,925 ഫിന്നിഷ് കുട്ടികളുടെയും ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച 13,757 കുട്ടികളുടെയും ആരോഗ്യ രേഖകള്‍ ഗവേഷകര്‍ പരിശോധിച്ചു. 1618 വയസിന് ഇടയിലുള്ള കുട്ടികളുടെ മെഡിക്കല്‍ രേഖകള്‍ ഗവേഷകര്‍ പരിശോധിച്ചു.
യൂറോപ്യന്‍ ജേണല്‍ ഓഫ് പോപ്പുലേഷനില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം, സ്വാഭാവികമായി ജനിച്ച കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗര്‍ഭധാരണ സഹായ ചികിത്സകളിലൂടെ ജനിച്ച കുട്ടികള്‍ പഠനത്തില്‍ മികവ് കാണിക്കുന്നതായി കണ്ടെത്തി. ഇവര്‍ സ്‌കൂള്‍ വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നും വീട് വിട്ടിറങ്ങാനുമുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി. സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെയും ഐവിഎഫ് ചികിത്സയിലൂടെയും ജനിക്കുന്ന കുട്ടികള്‍ക്ക് വിഷാദവും ഉത്കണ്ഠയും വരാനുമുള്ള സാധ്യത ഒരു ശതമാനം കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ഉണ്ടായ ഒന്‍പത് ശതമാനം യുവാക്കളില്‍ വിഷാദവും ഉത്കണ്ഠയും കണ്ടെത്തിയപ്പോള്‍ ഐവിഎഫിലൂടെ ജനിച്ച 10 ശതമാനം യുവാക്കളിലാണ് മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തല്‍ ശതമാനത്തില്‍ ചെറുതാണെങ്കിലും പഠനം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഗര്‍ഭധാരണം വൈകുന്നതുമൂലം കുഞ്ഞിന്റെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ഉത്കണ്ഠയും വിഷാദവും കുഞ്ഞിനെ ബാധിക്കുന്നതാണെന്ന് പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ ഡോ ഹന്ന റെംസ് പറഞ്ഞു. കണ്ടെത്തലില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.