കോവിഡും ലൈംഗിക ശേഷിയും

കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും കോവിഡ് മൂലമുണ്ടായ ആരോഗ്യ പ്രശ്്‌നങ്ങള്‍ എല്ലാവരെയും അലട്ടുന്നുണ്ട്. കോവിഡ് വന്നു മാറിയവരില്‍ പലരിലും ഇപ്പോഴും ഗൗരവമുള്ള ആരോഗ്യ പ്രശ്്‌നങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഉറക്കകുറവ്,ശ്വാസതടസം,കിതപ്പ് എന്നിവ കൂടാതെ ലൈംഗിക ശേഷിക്കുറവ്,ഓര്‍മ്മക്കുറവ്,രക്തം കട്ടപിടിക്കല്‍ തുടങ്ങിയ ആരോഗ്യ പ്രശ്്‌നങ്ങളും കോവിഡാനന്തര കാലത്ത് കണ്ടു വരുന്നു.കോവിഡ് ബാധിച്ചവരില്‍,ഒാരോരുത്തരുടെയും പ്രതിരോധ ശേഷിക്കനുസരിച്ചാണ് അസുഖങ്ങള്‍ തലപൊക്കുന്നത്.കോവിഡ് ബാധിച്ച കാലത്ത് ക്വാറന്റൈന്‍ പാലിച്ചവരെക്കാള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നവരില്‍ പ്രതിരോധ ശേഷ കുറവുള്ളതായി പഠ്‌നങ്ങളില്‍ കണ്ടെത്തിയിരുന്നു.കോവിഡ് ലക്ഷണങ്ങളില്ലാതെ വന്നു പോയവരിലും ഈ പ്രശ്്‌നം നിലനില്‍ക്കുന്നുണ്ട്.
ഓര്‍മ്മക്കുറവ് പലരെയും അലട്ടുന്നുണ്ട്.മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ചിലര്‍.ബ്രെയിന്‍ എക്‌സസൈസുകളിലൂടെ ഓര്‍മ്മ വീണ്ടുടെക്കാന്‍ ശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഇവരോട് പ്രധാനമായും ഉപദേശിക്കുന്നത്.ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ ഏതാനും നിമിഷങ്ങള്‍ ഇതിനായി ചെലവിടണം.അന്ന് രാവിലെ മുതല്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതാണ് ബ്രെയിന്‍ വ്യായാമം.ചെയ്ത കാര്യങ്ങള്‍ അതേ ഓര്‍ഡറില്‍ ഓര്‍ത്തെടുക്കണം.ആവശ്യമെങ്കില്‍ ഒരു കടലാസില്‍ എഴുതിവെക്കുകയും ചെയ്യാം.ഈ രീതി രണ്ടാഴ്ച തുടര്‍ന്നാണ് ഓര്‍മ്മക്കുറവ് ഒരു പരിധിവരെ മാറികിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കോവിഡ് ബാധിച്ചവരെ ഉറക്കക്കുറവ് അലട്ടുന്നുണ്ട്.പലരും സ്ലീപ്പിംഗ് പില്‍സിനെ ആശ്രയിക്കുന്നുണ്ട്.അത് ദീര്‍ഘകാലത്ത് ആരോഗ്യത്തെ ഹാനികരിമായി ബാധിക്കും.ദിവസത്തില്‍ സൗകര്യപ്രദമായ ഏതെങ്കിലും സമയത്ത് രണ്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുകയാണ് ഇതിനുള്ള പ്രതിവിധി.ശാരിരിക അധ്വാനം വര്‍ധിപ്പിച്ച് ശരീരത്തെ കുറഞ്ഞ രീതിയില്‍ ക്ഷീണിപ്പിച്ച് ഉറക്കം ഉണ്ടാക്കാനും ശ്രമിക്കണം.ശാരീരിക അധ്വാനം വര്‍ധിക്കുമ്പോള്‍,കോവിഡ് ബാധിതരില്‍ ശ്വാസതടസം,കിതപ്പ് എന്നിവ കണ്ടുവരുന്നുണ്ട്.ഒറ്റയടിക്ക് ശരീരത്തെ ക്ഷീണിപ്പിക്കാതെ,ക്രമേണ അധ്വാനം വര്‍ധിപ്പിക്കുന്ന രീതിയാണ് അഭികാമ്യം. പ്രഭാതത്തിലോ സന്ധ്യകളിലോ നടക്കാന്‍ ശ്രമിക്കണം.ആദ്യം ദിവസം തന്നെ ഏറെ ദൂരം നടക്കാതെ,ക്രമേണ നടത്തത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതാണ് ഉചിതം.നടക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ വിശ്രമിക്കുകയും വൈകാതെ വൈദ്യസഹായം തേടുകയും ചെയ്യണം.
ലൈംഗിക ശേഷിയിലുണ്ടായ കുറവ് കോവിഡാനന്തര കാലത്ത് പലരെയും അലട്ടുന്നതായി സെക്‌സോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.നിരവധി പേരാണ് ഈ പ്രശ്്‌നം മൂലം ഡോക്ടര്‍മാരുടെ മുന്നിലെത്തുന്നത്.പലര്‍ക്കും പുറത്തു പറയാന്‍ കഴിയാത്ത പ്രശ്്‌നമാണിത്.ഒരു പരിധിവരെ വ്യായാമത്തിലൂടെയും വൈദ്യസഹായത്തിലൂടെയും ഈ പ്രശ്്‌നം പരിഹരിക്കാന്‍ കഴിയും.മിതമായ വ്യായമത്തിലൂടെ പലര്‍ക്കും ലൈംഗിക ശേഷി തിരിച്ചു കിട്ടിയിട്ടുണ്ട്.ഏതെല്ലാം തരത്തിലുള്ള വ്യായാമമാണ് ആവശ്യമെന്നത് ഒരു സെക്‌സോളജിസ്റ്റിന്റെയോ ഡയറ്റീഷ്യന്റെയോ സഹായത്തോടെ തീരുമാനിക്കേണ്ടതാണ്.
കോവിഡിന് ശേഷം പലരുടെ രക്തം കട്ടപിടിക്കുന്ന സമയത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന പഠനവും പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ,ഇന്ത്യയില്‍ പ്രമുഖ നടന്‍മാര്‍ ജിമ്മുകളില്‍ വര്‍ക്കൗട്ടിനിടെ മരിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളില്‍ രക്തം കട്ടപിടിക്കലിന്റെ സമയക്രമത്തിലുള്ള മാറ്റത്തെ കുറിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്.രക്തം ശരിയായ രീതിയില്‍ കട്ടപിടിക്കാതിരുന്നാല്‍ തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹത്തിന്റെ വേഗതയില്‍ മാറ്റം വരും.സ്വാഭാവിക സമയത്തേക്കാള്‍ വേഗത്തില്‍ രക്തം കട്ടപിടിച്ചാല്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്.കട്ടപിടിക്കുന്ന സമയം കുറഞ്ഞാല്‍ അമിത രക്തസ്രാവവും ഉണ്ടാകും.മനുഷ്യശരീരത്തിലെ രക്തം കട്ടപിടിക്കുന്ന സമയക്രമം അറിയുന്നതിന് ലാബുകളില്‍ രക്തപരിശോധന നടത്താവുന്നതാണ.്പരിശോധനാ ഫലത്തില്‍ എന്തെങ്കിലും തലത്തിലുള്ള ക്രമമില്ലായ്്മ കണ്ടെത്തിയാല്‍ ഉടനെ വൈദ്യസഹായം തേടണം.

Leave a Reply

Your email address will not be published. Required fields are marked *