
ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്ന് മന്ത്രി വീണ ജോര്‍ജ്.
കുട്ടികള്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രേത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്ബോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണം. 799 പേരാണ് ഇതുവരെ ചികിത്സ തേടിയതെന്നും 17 പേരെ കിടത്തി ചികിത്സിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ മന്‍കൈയെടുത്ത് കൂടുതല്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും. പ്രൈവറ്റ് ആശുപത്രി മുതലായവയുടെ സഹകരണം ഉറപ്പാക്കും. അര്‍ബണ്‍ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. ആരോഗ്യ സര്‍വ്വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മൊബൈല്‍ യൂണിറ്റുകളും ഉണ്ടായിരിക്കും. എറണാകുളം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ക്ക് എതിരെയുള്ള നടപടികള്‍ ആരംഭിക്കും. അഗ്നിശമന സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ പരിശോധനകള്‍ നല്‍കും.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്ബു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ (ശനിയാഴ്ച – മാര്‍ച്ച് 11) 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും, 32 എസ്‌കവേറ്റര്‍ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷര്‍ പമ്ബുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.