മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

കുറ്റവാളികള്‍ക്ക് എതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും കാമ്ബസില എല്ലാ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണം സ്വത്വത്തിന്‍റെ പേരില്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന്‍റെ ആവശ്യകതയിലേക്കാണ് ചൂണ്ടുന്നത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഈ മാസം 10 ന് ആയിരുന്നു സംഭവം. കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളെ സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയായിരുന്നു.

നഷീല്‍, അഭിഷേക്, അദ്നാന്‍, ആദില്‍ റാഷിഫ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാമ്ബസിനുള്ളിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സെല്‍ഫി എടുത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *