
കരിപ്പൂരില്‍ അരക്കോടിയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ വെച്ച് കടത്തുവാന്‍ ശ്രമിച്ച 902 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
റിയാദില്‍ നിന്നും ബഹ്‌റൈന്‍ വഴി വന്ന പാലക്കാട് കൊടുന്തിരപുള്ളി സ്വദേശി ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എമര്‍ജന്‍സി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് പ്രതിയുടെ വാദം. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെയും നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. ബെല്‍റ്റിന്റെ രൂപത്തിലും കാപ്സ്യൂള്‍ രൂപത്തിലുമായി കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും വന്ന വളാഞ്ചേരി സ്വദേശി നാസറാണ് 224 ഗ്രാം സ്വര്‍ണം ബെല്‍റ്റിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചത് കടത്താന്‍ ശ്രമിച്ചത്. 265 ഗ്രാമിന്റെ സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലും ഒളിപ്പിച്ചിരുന്നു.
മൂന്ന് ദിവസം മുമ്ബും നെടുമ്ബാശേരിയില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടിയിരുന്നു. ബഹ്‌റൈന്‍ – കോഴിക്കോട് – കൊച്ചി വിമാനത്തിലെ ക്യാബിന്‍ ക്രൂ ജീവനക്കാരന്‍ വയനാട് സ്വദേശി ഷാഫിയാണ് അന്ന് അറസ്‌റ്റിലായത്.