
ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്.എസ് രാജമൊലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി.
സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.
കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ മികച്ച ഷോര്‍ട് ഡോക്യുമെന്‍ററി വിഭാഗത്തില്‍ പുരസ്കാരം നേടി. എന്നാല്‍, ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്സിന് പുരസ്കാരമില്ല.