
കെപിസിസി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍. ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യവിമര്‍ശനത്തിന് കെപിസിസി താക്കീത് നല്‍കിയ സംഭവത്തിലാണ് പ്രതികരണം.
ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് കെപിസിസി കത്ത് നല്‍കിയത്. പറയുന്ന കാര്യങ്ങള്‍ നേതൃത്വം നല്ല അര്‍ഥത്തില്‍ അല്ല എടുക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ പടിവാതിക്കല്‍ നില്‍ക്കുമ്ബോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുന്നത് പാര്‍ട്ടിക്ക് ഗുണമാണോ ദോഷമാണോ ചെയ്യുകയെന്ന് നേതൃത്വം ആലോചിക്കട്ടെയെന്ന് മുരളീധരന്‍ കൂട്ടിചേര്‍ത്തു.
താനായിട്ട് ഒന്നിനും തടസമാകില്ല. പാര്‍ട്ടി തന്‍റെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ ഒരു വിലങ്ങുതടിയായി നില്‍ക്കേണ്ട കാര്യമില്ല. തന്‍റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. ഇക്കാര്യത്തില്‍ എഐസിസി വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.
പാര്‍ട്ടിക്കെതിരായ എം.കെ.രാഘവന്‍റെ പരസ്യവിമര്‍ശനത്തെ പിന്തുണച്ചതിനാണ് മുളീധരന് കെപിസിസി പ്രഡിഡന്‍റ് കെ.സുധാകരന്‍ താക്കീത് നല്‍കിയത്. എ.കെരാഘവനും കെപിസിസി താക്കീത് നല്‍കിയിരുന്നു.