ആര്‍എസ്‌എസ് ലക്ഷണമൊത്ത ഭീകരസംഘടന : എം സ്വരാജ്

മാവേലിക്കര: ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആര്‍എസ്‌എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്ക്ക് ചാരുംമൂട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. വര്‍ഗീയതയുടെ പേരില്‍ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാര്‍ കൊന്നുതള്ളുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ സാധാരണക്കാരനോ ആയ ഹിന്ദുവിനും രക്ഷയില്ല. എല്ലാ നന്‍മകളുടെയും അന്തകരാണ് ആര്‍എസ്‌എസ്. സംഘപരിവാര്‍ അജന്‍ഡകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരും ഇടതുപക്ഷവും അനുവദിക്കാത്തതിനാലാണ് ശത്രുതാമനോഭാവത്തോടെ കേന്ദ്രം കേരളത്തെ കാണുന്നത്. കേരളത്തെ ഇന്ത്യന്‍ ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയാനാണ് ശ്രമം.

മതനിരപേക്ഷതയില്ലാതെ അരനാഴിക നേരം പോലും നിലനില്‍ക്കാനാകാത്ത ഇന്ത്യയിലെ ജനം അറപ്പോടെയാണ് ആര്‍എസ്‌എസിനെ കാണുന്നത്. ലോകത്തിന് വിസ്മയമായ കേരളത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. ഈ നാടിനെ ശത്രുരാജ്യമായി അവര്‍ കാണുന്നു. ജനകീയ വിദ്യാഭ്യാസത്തില്‍ അമേരിക്കയ്ക്കും മുന്നിലായ നാടാണിത് –- സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *