പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവയും കേഴമാനും

പത്തനംതിട്ട: പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവയെ കണ്ട് ഞെട്ടി ഗൃഹനാഥന്‍.

ആള്‍പ്പെരുമാറ്റം കേട്ടതോടെ, കടുവ റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

ഇന്നലെ വെളുപ്പിന് 5.45ന് സീതത്തോട് പടയനിപ്പാറ പാറയ്ക്കല്‍ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെ കണ്ടത്. ഒപ്പം കേഴമാനും ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്ബോഴാണ് സുരേഷ് തിണ്ണയില്‍ നിന്നു കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്. കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടില്‍നിന്ന് ഓടിച്ച്‌ വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു.

മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റെ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബര്‍ തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു. സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവര്‍ ഉണരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *