
തിരുവനന്തപുരം 55 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ യുവതി പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്.
അഞ്ജുവും സുഹൃത്ത് സമീറും ചേര്‍ന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ താമസിച്ചിരുന്ന ഉണിച്ചിറയിലെ ഫ്‌ളാറ്റില്‍ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടിയത്.
പോലീസ് എത്തിയതോടെ സമീര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സിറ്റി പൊലീസിന്റെ നാര്‍കോടിക് സെല്ലും തൃക്കാക്കര പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.