
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തില്‍ ആക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. മൂന്ന് വര്‍ഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെന്നും റിയാസ് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ ആക്കിക്കഴിഞ്ഞു. ഒന്നേമുക്കാല്‍ വര്‍ഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അരുവിക്കരയിലെ പട്ടകുളം-പേഴുംമൂട് റോഡിന്റെ നിര്‍മാണവും പള്ളിവേട്ട-കാനക്കുഴി കൊണ്ണിയൂര്‍ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ഉറിയാക്കോട് ജംഗ്ഷന്‍ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും. 50 സെന്‍്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്ന കാര്യം ധനകാര്യ വകുപ്പിനോട് ആലോചിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. 2022-23 ലെ സംസ്ഥാന ബഡ്ജറ്റില്‍ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് പട്ടകുളം -പേഴുംമൂട് റോഡിന്റെ നവീകരണം നടത്തുന്നത്. പള്ളിവേട്ട – കാനക്കുഴി കൊണ്ണിയൂര്‍ റോഡ് 2021-22 ലെ സംസ്ഥാന ബഡ്ജറ്റില്‍ നിന്നും 5 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയില്‍ നവീകരിച്ചത്.