
കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ പ്രതി വിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസംമൂലം.
കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു ബിജേഷ്. ഭാര്യ അനുമോള്‍ നാടു വിട്ടെന്ന് താന്‍ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാള്‍ കരുതി.മൃദേഹത്തില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ മുറിയില്‍ സാമ്ബ്രാണിത്തിരി കത്തിച്ച് വച്ച് ഫാന്‍ ഇട്ടിരുന്നു. താന്‍ കുറച്ച് ദിവസം മാറി നിന്നാല്‍ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ചൊവ്വാഴ്ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നു.കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാലും വാര്‍ത്തകള്‍ കാണാതിരുന്നതിനാലും അനുമോളുടെ മൃദേഹം കണ്ടെത്തിയെന്നോ തന്നെ പൊലീസ് അന്വേഷിക്കുന്നതോ ഇയാള്‍ അറിഞ്ഞിരുന്നില്ല.
കൊലപാതകം നടന്ന് ഒരാഴ്ച്ച കഴിഞ്ഞതിനാല്‍ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാള്‍ കരുതിയത്. തിരികെയെത്തി അസ്ഥി ഉപേക്ഷിക്കുന്നതോടെ സ്വതന്ത്രനാകുമെന്നും കണക്ക്കൂട്ടി. ഇതിനായാണ് ഞായറാഴ്ച്ച പുലര്‍ച്ചെ നാട്ടിലേക്ക് തിരിച്ചത്. കുമളിയിലെത്തിയ ഇയാള്‍ സി.സി. ടി.വി ക്യാമറയില്‍ പതിഞ്ഞതോടെയാണ് കുമളി പൊലീസ് പിടികൂടുന്നത്. പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാല്‍ തന്നെ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും നടന്നാണ് കേരളത്തിലേക്ക് വന്നത്. തുടര്‍ന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പിടിയിലാകുന്നത്.
കൊലപാതകം നടത്തിയത്
ഷാള്‍ കഴുത്തില്‍ കുരുക്കി
കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാള്‍ അടക്കമുള്ള സാധനങ്ങള്‍ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും ബിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാള്‍ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലപാതകത്തിനു ശേഷം താന്‍ അത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പൊലീസിനോട് സൂചിപ്പിച്ചു . വിജേഷിനെ ഇന്നലെ രാവിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞു ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ സ്ഥലത്ത് എത്തിയിരുന്നു.
കൊലപെടുത്തിയത് പിന്നില്‍ നിന്ന് കഴുത്തിന് ഷാള്‍ കുരുക്കിയെന്ന് വിജേഷ് പൊലീസിനോട് പറഞ്ഞു.
നഴ്‌സറി സ്‌കൂളില്‍ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളും ഭര്‍ത്താവും തമ്മില്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപെട്ടു ഏറെ നേരം തര്‍ക്കം നടന്നു. വിജേഷിന്റെ പീഡനത്തിനെതിരെ അനുമോള്‍ കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയത് വിജേഷിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് അനുമോളെ അപായപെടുത്താനുള്ള തീരുമാനത്തിലായിരുന്നു വിജേഷ്.
തുടര്‍ന്ന് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞു കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു. കൊലപാതകത്തിനു ശേഷം യാതൊരു ഭാവ വ്യതാസവും പ്രകടിപ്പിക്കാതെ വീട് പൂട്ടി പുറത്തു പോയ വിജേഷ് അനുമോളുടെ സ്വര്‍ണഭരണങ്ങള്‍ ലബക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 16000 രൂപക്ക് പണയം വച്ചിരുന്നു. ഈ സ്ഥാപനത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.