പ്രധാനമന്ത്രി ഏപ്രില്‍ 24ന് കേരളത്തിലെത്തും; സന്ദര്‍ശനം നേരത്തെയാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില്‍ 25ന് നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് നേരത്തെയാക്കിയത്.

കൊച്ചിയില്‍ നടക്കുന്ന “യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്.

കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് മാറ്റം. കോണ്‍ഗ്രസിന്‍റെ മുന്‍ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററും എ.കെ. ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി മോദിക്കൊപ്പം വേദി പങ്കിടും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *