
വളാഞ്ചേരി: ജ്വല്ലറിയില്‍നിന്ന് ആഭരണം മോഷ്ടിച്ച സ്ത്രീയെ വളാഞ്ചേരി പൊലീസ് പിടികൂടി. കൊണ്ടോട്ടി മണ്ണാരില്‍ വീട്ടില്‍ സഫിയയെയാണ് (50) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിലെ പാലാറ ഗോള്‍ഡില്‍നിന്ന് ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്ബ് ഇതേ സ്ഥാപനത്തില്‍നിന്ന് ഇവര്‍ ആഭരണം മോഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ വീണ്ടും എത്തിയ സഫിയയെ കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഉടമ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ മറ്റേതെങ്കിലും സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എസ്.എച്ച്.ഒ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.