മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരവധി തവണ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി.

വെള്ളയില്‍ നാലുകുടി പറമ്ബ് കെ.പി. അജ്മല്‍ (30) ആണ് അറസ്റ്റിലായത്. വെള്ളയില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പെയിന്റിങ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. പീഡനം തുടങ്ങിയിട്ട് ഒരുവര്‍ഷമായി. മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജുകളിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം.

പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അടുത്തിടെ മയക്കുമരുന്ന് കേസില്‍പെട്ട പ്രതികളുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളയില്‍ ഭാഗത്ത് അജ്മലിനെ അറസ്റ്റ് ചെയ്തത്.

മെഡി. കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. എസ്.എച്ച്‌.ഒ ബെന്നിലാലു, സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാല്‍, വിനോദ്, സന്ദീപ്, ആന്റി നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന്‍, കെ. അഖിലേഷ്, അനീഷ് മൂസേന്‍വീട്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *