ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്‌; ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന്

കോ​ഴി​ക്കോ​ട് : ബേ​പ്പൂ​ർ തു​റ​മു​ഖം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്‌ ഉ​യ​രു​ന്നു. തു​റ​മു​ഖം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ്സ്‌ ആ​ൻ​ഡ്‌ പോ​ർ​ട്ട്‌ ഫെ​സി​ലി​റ്റി സെ​ക്യൂ​രി​റ്റി കോ​ഡി​ന്‌ കീ​ഴി​ൽ വ​ന്ന​തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇന്ന് ന​ട​ക്കും. വൈ​കീ​ട്ട് 3.30ന് ​ബേ​പ്പൂ​ർ തു​റ​മു​ഖ പ​രി​സ​ര​ത്ത് ഐ.​എ​സ്.​പി.​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്റെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ നി​ർ​വ​ഹി​ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ദേ​ശ യാ​ത്ര-​ച​ര​ക്കു ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്ത്‌ പ്ര​വേ​ശി​ക്കു​ന്ന​തി​നും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ്‌ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഐ.​എ​സ്‌.​പി.​എ​സ്‌ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കി​യ​ത്‌. ഐ.​എ​സ്.​പി.​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി എം.​എം.​ഡി നി​ർ​ദേ​ശ​പ്ര​കാ​രം തു​റ​മു​ഖ​ത്ത് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ നേ​ര​ത്തേ വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തു​റ​മു​ഖ അ​തി​ർ​ത്തി​ക്ക് ചു​റ്റും ര​ണ്ടു മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന ചു​റ്റു​മ​തി​ൽ 2.4 മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തി അ​തി​നു മു​ക​ളി​ൽ ക​മ്പി​വേ​ലി സ്ഥാ​പി​ച്ചു. തു​റ​മു​ഖ ക​വാ​ട​ത്തി​ൽ എ​ക്സ്റേ സ്കാ​നി​ങ് സം​വി​ധാ​ന​വും മെ​റ്റ​ൽ ഡി​റ്റ​ക്ട​റും സ്ഥാ​പി​ച്ചു. തു​റ​മു​ഖ​ത്തേ​ക്ക് അ​ടു​ക്കു​ന്ന ക​പ്പ​ലു​ക​ളും ചെ​റു വെ​സ​ലു​ക​ളും തി​രി​ച്ച​റി​യാ​ൻ ഓ​ട്ടോ​മാ​റ്റി​ക് റ​ഡാ​ർ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഫി​ലും മ​റ്റും ആ​ധു​നി​ക വാ​ർ​ത്ത​വി​നി​മ​യ സം​വി​ധാ​നം ഒ​രു​ക്കി​യ​തി​നൊ​പ്പം തു​റ​മു​ഖ​ത്തെ മു​ഖ്യ ക​വാ​ട​വും പാ​സ​ഞ്ച​ർ ഗേ​റ്റും പു​ന​ർ​നി​ർ​മി​ച്ചു.

മെ​ർ​ക്ക​ന്റ​യി​ൽ ച​ട്ട​പ്ര​കാ​രം ഐ.​എ​സ്.​പി.​എ​സ് കോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന തു​റ​മു​ഖ​ങ്ങ​ളി​ൽ മാ​ത്ര​മേ വി​ദേ​ശ ക​പ്പ​ലു​ക​ൾ അ​ടു​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. കോ​ഡ് ല​ഭി​ച്ച​തോ​ടെ വി​ദേ​ശ കാ​ർ​ഗോ -പാ​സ​ഞ്ച​ർ ക​പ്പ​ലു​ക​ൾ​ക്ക് ബേ​പ്പൂ​രി​ലേ​ക്ക് നേ​രി​ട്ട് വ​രാ​ൻ വ​ഴി​യൊ​രു​ങ്ങി. മാ​ത്ര​മ​ല്ല, രാ​ജ്യാ​ന്ത​ര യു​നീ​ക് ഐ​ഡ​ന്റി​റ്റി ന​മ്പ​ർ ല​ഭി​ക്കു​ന്ന മ​ല​ബാ​റി​ലെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യി ബേ​പ്പൂ​ർ മാ​റി.

Leave a Reply

Your email address will not be published. Required fields are marked *