മാത്യു കദളിക്കാടിന്റെ വിയോഗത്തില്‍ മലപ്പുറത്തെ പൗരാവലി അനുശോചിച്ചു

മലപ്പുറം: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മാത്യു കദളിക്കാടിന്റെ നിര്യാണത്തില്‍ മലപ്പുറത്തെ പൗരാവലി അനുശോചിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയായ സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ആയാണ് യോഗം സംഘടിപ്പിച്ചത്. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയ പത്രപ്രവര്‍ത്തകനായിരുന്നു മാത്യു കദളിക്കാടെന്നും ആശയപരമായി താന്‍ എതിര്‍ക്കുന്നവരോടു പോലും സ്‌നേഹപൂര്‍വ്വം ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ ആദ്ധ്യക്ഷ്യം വഹിച്ചു. എസ്.ജെ. എഫ്. കെ. ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി. എം. ജില്ലാ സെക്രട്ടറി ഇ. എന്‍. മോഹന്‍ ദാസ് , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ. എന്‍. എ ഖാദര്‍ , സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പി. അനില്‍ , ബി. ജെ. പി. ദേശീയ സമിതിയംഗം സി. വാസുദേവന്‍ മാസ്റ്റര്‍, ഐ. എന്‍. എല്‍ സംസ്ഥാന പ്രസിഡന്റ് കെ. പി. ഇസ്മായീല്‍, കാടാമ്പുഴ മൂസ, പരി ഉസ്മാന്‍, കവികളായ മണമ്പൂര്‍ രാജന്‍ ബാബു, ജി.കെ. രാം മോഹന്‍, സംഗീതജ്ഞന്‍ ശിവദാസ് വാരിയര്‍, നാടക സംവിധായകന്‍ എന്‍. ബി. എ. ഹമീദ്, സിനിമാ സംവിധായകന്‍ റജി നായര്‍, കെ. എന്‍.ഇ. എഫ് ജില്ലാ പ്രസിഡന്റ് ഇസ്മയില്‍, മുന്‍ നഗരസഭാ ഉപാദ്ധ്യക്ഷ കെ.എം. ഗിരിജ, മുതിര്‍ന്ന പത്ര പ്രവര്‍ത്തകരായ സലീം ഐ ദീദ് തങ്ങള്‍, ഫ്‌റാന്‍സിസ് ഓണാട്ട്, കെ. പി.ഒ. റഹ്മത്തുള്ള, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ഇ. കുഞ്ഞിമുഹമ്മദ് സംസാരിച്ചു. എസ്. ജെ. എഫ് കെ. ജില്ലാ സെക്രട്ടറി എന്‍. വി. മുഹമ്മദ് അലി സ്വാഗതവും, പ്രസ് ക്ലബ്ബ് സെക്രട്ടറി സി.വി.രാജീവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *