
റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 15,351 ഓളം വിദേശികളെ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 24 മുതല്‍ 30 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
9,124 താമസലംഘകരും 4,284 അതിര്‍ത്തി സുരക്ഷാ ചട്ടലംഘകരും 1,943 തൊഴില്‍, നിയമ ലംഘകരും പിടിയിലായി. രാജ്യത്തേക്ക് അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 579 പേരെ അറസ്റ്റ് ചെയ്തു.
ഇതില്‍ 54 ശതമാനം യമനികളാണ്. 44 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.