കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 32കാരിയായ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം.

ശ്രീലങ്കന്‍ സ്വദേശിനിയായ 32കാരിയാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്.

വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ വീട്ടുജോലിക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് വിമാനം കയറ്റി വിടുന്നതിനായി വിമാനത്താവളത്തിലെത്തിച്ചു.

എന്നാല്‍ ആരോഗ്യനില വഷളായ യുവതിയെ വിമാത്തില്‍ കയറ്റാന്‍ വിമാന കമ്ബനി അധികൃതര്‍ വിസമ്മതിച്ചു. ഇക്കാര്യം കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയെ അറിയിക്കുകയുമായിരുന്നു. ഇതോടെ ശ്രീലങ്കന്‍ എംബസി തൊഴിലുടമക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ യുവതിക്ക് 21,000 അമേരിക്കന്‍ ഡോളറിന് തുല്യമായ തുക (68 ലക്ഷം ശ്രീലങ്കന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *