
തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ സെപ്റ്റംബര്‍ 14-വരെ ആയിരുന്നു ആധാര്‍ പുതുക്കാനുള്ള അവസരമുണ്ടായിരുന്നത്.
ഇപ്പോള്‍ ആധാര്‍ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേയ്‌ക്ക് കൂടി നീട്ടിയതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 2023 ഡിസംബര്‍ 14 വരെ ഉപഭോക്താക്കള്‍ക്ക് ആധാര്‍ പുതുക്കാൻ സമയം ലഭിക്കും.
ഓണ്‍ലൈനായി പുതുക്കുന്നവര്‍ക്കാണ് സേവനം സൗജന്യമായി ലഭിക്കുന്നത്. ഓഫ്‌ലൈൻ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ ഫീസ് അടയ്‌ക്കണം. 10 വര്‍ഷം മുൻപ് എടുത്ത എല്ലാ ആധാര്‍ കാര്‍ഡുകളും നിര്‍ബന്ധമായും പുതുക്കണമെന്ന് യുഐഡിഎഐ അറിയിച്ചു. കൂടാതെ പേര്, വിലാസം തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
ആധാര്‍ കാര്‍ഡ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
* myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക
* ‘എന്റെ ആധാര്‍’ മെനു തിരഞ്ഞെടുക്കുക
* ‘നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
* ശേഷം’അപ്ഡേറ്റ് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്ത് ‘തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ശേഷം വരുന്ന കോളത്തില്‍ ആധാര്‍ നമ്ബര്‍ നല്‍കുക
* ക്യാപ്ച വെരിഫിക്കേഷൻ കൊടുക്കുക
* ശേഷം ലഭിക്കുന്ന ഒടിപി നല്‍കുക
* ‘ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് തിരഞ്ഞെടുക്കുക
* അപ്ഡേറ്റ് ചെയ്യുന്നതിനായി ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങള്‍ നല്‍കുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്‌കാൻ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക
* നല്‍കിയ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഒടിപി ഉപയോഗിച്ച് സാധൂകരിക്കുക
ഇത് പൂര്‍ത്തിയായ ശേഷം, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ അപ്‌ഡേഷൻ ശരിയായി നടന്നു എന്ന് അറിയിക്കുന്ന ഒരു എസ്‌എംഎസ് ലഭിക്കും. ഇതേ രീതിയില്‍ തന്നെ ആധാറിലെ മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്.