കെ.എസ്.ആര്‍.ടി.സി: പകുതി ശമ്ബളം ഇന്ന് വിതരണം ചെയ്തേക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ മാസത്തെ ശമ്ബളത്തിന്റെ ആദ്യ ഗഡു ഇന്ന് വിതരണം ചെയ്തേക്കും. വരുമാനത്തില്‍ 16 കോടി രൂപ ഉണ്ട്.

ബാക്കി ഓവര്‍ ഡ്രാഫ്ട് എടുത്ത് ശമ്ബളം നല്‍കാനാണ് തീരുമാനം. 36 കോടി രൂപയാണ് പകുതി ശമ്ബളത്തിനു വേണ്ടത്.

സര്‍ക്കാര്‍ സഹായം ലഭിച്ചാലേ രണ്ടാം ഗഡു വിതരണത്തിനാകൂ.

ശമ്ബളത്തിനായി ആഗസ്റ്റ് 26ന് 80 കോടി രൂപയുടെ ധനസഹായം അഭ്യര്‍ത്ഥിച്ച്‌ കെ.എസ്.ആര്‍.ടി.സി ഗതാഗതവകുപ്പ് മുഖേന ധനവകുപ്പിന് കത്ത് അയച്ചെങ്കിലും തുകയൊന്നും അനുവദിച്ചില്ല. ജൂലായിലെ ശമ്ബളം ആഗസ്റ്റ് 23നാണ് നല്‍കിയത്. തൊഴില്‍ നികുതി, ഡയസ്‌നോണ്‍ എന്നിവ കുറയ്‌ക്കേണ്ടിവന്നതിനാല്‍ 76 കോടി രൂപ വേണ്ടിവന്നു. സര്‍ക്കാര്‍ നല്‍കിയ 70 കോടി രൂപയാണ് ശമ്ബളവിതരണത്തിന് പ്രധാനമായി ആശ്രയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *