കോറോണ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താൻ ചിലര്‍ ശ്രമിച്ചു; യോഗി ആദിത്യനാഥ്

ലക്നൗ: വിവേക് അഗ്നി ഹോത്രി സംവിധാനം ചെയ്ത ‘ദ വാക്‌സിൻ വാര്‍’ കാണണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.

സ്വാതന്ത്ര്യ സമരസേനാനി രാജാ റാവു രംഭക്ഷ് സിംഗിന്റ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഉന്നാവോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചന തുറന്ന് കാട്ടുന്ന സിനിമയാണ് ‘ദ വാക്‌സിൻ വാര്‍’ എന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു.

വാക്‌സിൻ യുദ്ധത്തില്‍ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പങ്കിനെ പ്രകീര്‍ത്തിക്കുന്ന, ആഗോള തലത്തില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്തി കാട്ടുന്ന മഹത്തായ ചിത്രമാണ് ‘ദ വാക്‌സിൻ വാര്‍’ എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞമാസം സെപ്റ്റംബര്‍ 28-നാണ് സിനിമ പുറത്തിറങ്ങിയത്. കൊറോണ വാക്‌സിൻ പുറത്തിറക്കുന്നതില്‍ ഇന്ത്യൻ ശാസ്ത്രജ്ഞര്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്ന സിനിമയാണ് വാക്‌സിൻ വാര്‍. കുറച്ച്‌ വ്യക്തികള്‍ തങ്ങളുടെ വ്യക്തിപരമായ അജണ്ടകള്‍ നിര്‍വഹിക്കാൻ ഇറങ്ങി പുറപ്പെട്ടതും സിനിമ തുറന്നു കാട്ടുന്നു. ‘ദ വാക്‌സിൻ വാര്‍’ എന്ന സിനിമയ്‌ക്ക് പിന്തുണ നല്‍കണമെന്നും യോഗി ആദിത്യനാഥ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

കോറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സമയം പ്രധാനമന്ത്രി ഒരു ക്യാപ്റ്റനെപോലെ മുന്നില്‍ നിന്ന് നയിക്കുമ്ബോള്‍ അദ്ദേഹത്തിന്റ ശ്രമങ്ങളെ പിന്നില്‍ നിന്ന് ആക്രമിക്കാനായിരുന്നു ചില സ്ഥാപിത താത്പര്യക്കാര്‍ ശ്രമിച്ചത്. ഇത്തരം ഗൂഢാലോചന ശ്രമങ്ങളെ സിനിമ തുറന്ന് കാട്ടുന്നു. കൊറോണ സമയത്ത് 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനും 220 കോടിയോളം ജനങ്ങള്‍ക്ക് സൗജന്യ വാക്സിനും നല്‍കാൻ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *