43 തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

ഒറ്റത്തവണ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും നവംബര്‍ ഒന്ന് വരെ

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്ബര്‍ 291-333/2023 വരെ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം സെപ്തംബര്‍ 29 ലെ അസാധാരണ ഗസറ്റിലും
www.keralapsc.gov.in/notification ലിങ്കിലും ലഭിക്കും. ഓണ്‍ലൈനായി നവംബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

തസ്തികകള്‍ ചുവടെ-

ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍- ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി, ഓറല്‍ പാതോളജി ആന്റ് മൈക്രോബയോളജി, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി (കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍), മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം വഴി), റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ ലക്ചറര്‍-സ്‌കള്‍പ്ചര്‍ (കോളേജ് വിദ്യാഭ്യാസം), നഴ്‌സറി ടീച്ചര്‍, പാംഗര്‍ ഇന്‍സ്ട്രക്ടര്‍ (കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രി), ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്- മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹെല്‍ത്ത് സര്‍വ്വീസസ്), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (വിദ്യാഭ്യാസം), സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (പുരുഷന്മാര്‍) (നേരിട്ടും തസ്തികമാറ്റം വഴിയും), വര്‍ക്ക് സൂപ്രണ്ട് (സോയില്‍ സര്‍വ്വേ), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, ബോട്ട് കീപ്പര്‍ (വിമുക്തഭടന്മാര്‍) (എന്‍സിസി), വനിത ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി). എന്‍സിഎ റിക്രൂട്ട്‌മെന്റ്: വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എസ്‌സിസിസി), ഫീല്‍ഡ് ഓഫീസര്‍ (ഇ/ടി/ബി) (സൊസൈറ്റി കാറ്റഗറി), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്) (ഇടിബി) യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (എസ്‌ഐയുസി നാടാര്‍/ധീവര/ഇടിബി), ഫാര്‍മസിസ്റ്റ്-ഗ്രേഡ് 2 (ആയുര്‍വേദ) (എസ്‌സിസിസി), നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ) (മുസ്ലിം), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്) (ഈഴവ/ധീവര/വിശ്വകര്‍മ/എസ്ടി/എസ്‌സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (സംസ്‌കൃതം) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (വിദ്യാഭ്യാസം), ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്‌ഡിവി) (വിമുകതഭടന്മാര്‍) (എസ്‌സി) (എന്‍സിസി/സൈനിക് വെല്‍ഫെയര്‍), ഫീല്‍ഡ് വര്‍ക്കര്‍ (എസ്‌സിസിസി) (ഹെല്‍ത്ത് സര്‍വ്വീസസ്).
തസ്തികകള്‍, ഒഴിവുകള്‍, ശമ്ബളം, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സംവരണം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഭാരത് ഇലക്‌ട്രോണിക്‌സില്‍ ഗ്രാഡുവേറ്റ് അപ്രന്റീസ്: 120 ഒഴിവുകള്‍
വിജ്ഞാപനം www.bel-india.in- ല്‍
അവസരം മെക്കാനിക്കല്‍, സിവില്‍, ഇസി, കമ്ബ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ www.mhrdnats.gov.in ല്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ഗാസിയാബാദ് ഗ്രാഡുവേറ്റ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ബിഇ/ബിടെക് ബിരുദക്കാര്‍ക്കാണ് അവസരം. ഒഴിവുകള്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍- മെക്കാനിക്കല്‍ 40, കമ്ബ്യൂട്ടര്‍ സയന്‍സ് 10, ഇലക്‌ട്രോണിക്‌സ് 40, സിവില്‍ 30. ആകെ 120 ഒഴിവുകളാണുള്ളത്.

പ്രായപരിധി 31.10.2023 ല്‍ 25 വയസ്. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. പ്രതിമാസം 17500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ www.mhrdnats.gov.in ല്‍ ഒക്‌ടോബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം. ബെല്‍ സെന്‍ട്രല്‍ റിസര്‍ച്ച്‌ ലാബറട്ടറി, ഗാസിയാബാദില്‍ 18,19, 20 തീയതികളില്‍ ഇന്റര്‍വ്യു നടത്തിയാണ് സെലക്ഷന്‍. വിശദവിവരങ്ങള്‍ www.bel-india.in- ല്‍ ലഭിക്കും. അന്വേഷണങ്ങള്‍ക്ക് tgtgad@bel.co.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.

ആരോഗ്യകേരളം പദ്ധതിയില്‍ നഴ്‌സ്: മലപ്പുറത്ത് 160 ഒഴിവുകള്‍

ആരോഗ്യകേരളം പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ 160 നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. പ്രതിമാസം 20500 രൂപയാണ്. ശമ്ബളം

ബിഎസ്‌സി നഴ്‌സിങ് ബിരുദക്കാര്‍ക്കും ജനറല്‍ നഴ്‌സിങ് ആന്റ്മിഡ്‌വൈഫ്‌റിയും (ജിഎന്‍എം) ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 1.10.2023 ല്‍ 40 വയസ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഗൂഗിള്‍ഫോമില്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. അന്വേഷണത്തിന് ഫോണ്‍: 8589009377.

Leave a Reply

Your email address will not be published. Required fields are marked *