കുറഞ്ഞ നിരക്കും മികച്ച സൗകര്യങ്ങളും, ബത്തേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസ്

വയനാട് യാത്ര പോകാൻ നമുക്ക് താല്പര്യമാണെങ്കിലും താമസത്തിന്‍റെ കാര്യം ആലോചിക്കുമ്ബോള്‍ ആവേശം കുറച്ചൊന്നടങ്ങും പലര്‍ക്കും സംശയം ചെലവ് കുറഞ്ഞ താമസം എവിടെ ലഭിക്കുമെന്നാണ്.

ബജറ്റ് യാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞതും അതേസമയം വൃത്തിയുള്ളതുമായ താമസസൗകര്യങ്ങള്‍ പലപ്പോഴും എവിടെയാണെങ്കിലും ഒത്തുവരിക ബുദ്ധിമുട്ടാണ്. എന്നാലിതാ വയനാട്ടിലെ താമസം ഇനി പോക്കറ്റ് കാലിയാക്കില്ല.

കേരള സര്‍ക്കാരിൻറെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് സുല്‍ത്താൻ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മികച്ച സൗകര്യങ്ങളോടെ പൊതുജനങ്ങള്‍ക്കും താമസിക്കുവാൻ കഴിയുന്ന സുല്‍ത്താൻ ബത്തേരി റെസ്റ്റ് ഹൗസില്‍ കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യം ലഭ്യമാണ്. നേരിട്ടു പോയും ഓണ്‍ലൈൻ ആയും ഇവിടെ മുറികള്‍ ബുക്ക് ചെയ്യാം.രണ്ട് നിലകളുള്ള ഗെസ്റ്റ് ഹൗസില്‍ സ്യൂട്ട് മുറികള്‍, മിനി കോണ്‍ഫറൻസ് ഹാള്‍ എന്നിവയുമുണ്ട്. 3.9 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച സുല്‍ത്താൻ ബത്തേരി റെസ്റ്റ് ഹൗസില്‌ ആധുനിക രീതിയാണ് അവലംബിച്ചിരിക്കുന്നത്.എസി സ്യൂട്ട് റൂം, ഡബിള്‍ റൂം നോണ്‍ എസി എന്നിയാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. എസി സ്യൂട്ടില്‍ ഒരു ദിവസം 2000 രൂപയാണ് നിരക്ക്,. എക്സ്ട്രാ ബെഡിന് 150 രൂപ മുടക്കണം. അതേ സമയം ഡബിള്‍ റൂം നോണ്‍ എസിയില്‍ ഒരു ദിവസം 400 രൂപയാണ് നിരക്ക്, എക്സ്ട്രാ ബെഡിന് 150 രൂപ വരും. ഒരു റൂമില്‍ രണ്ടു പേര്‍ക്ക് ചെക്ക് ഇൻ ചെയ്യാം. മൂന്നാമതൊരാള്‍ കൂടിയുണ്ടെങ്കില്‍ ആണ് എക്സട്രാ ബെഡ് ബുക്ക് ചെയ്യേണ്ടത്. ഏത് ക്ലാസിലും എക്സ്ട്രാ ബെഡിന് 150 ആണ് നിരക്ക്. ഒരു റൂമില്‍ പരമാവധി 3 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാലിത് കുട്ടികള്‍ക്ക് ബാധകം അല്ല.

Leave a Reply

Your email address will not be published. Required fields are marked *