യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റില്‍

കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷൻ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ ബിനു ബി കമല്‍ അറസ്റ്റില്‍.

കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്‌ ബിനുവിനെതിരെ 21 കാരിയായ കൊല്ലം സ്വദേശിയാണ് പരാതി നല്‍കിയത്.മ്ബാനൂരില്‍ നിന്ന് നിലമേല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ആയിരുന്നു സംഭവം. വട്ടപ്പാറ വെച്ചായിരുന്നു സംഭവം.യുവതിയിരുന്ന സീറ്റിലേക്ക് വന്നിരുന്ന് ദേഹത്ത് സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് യുവതി പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തും. മിമിക്രി വേദികളിലും ടെലിവിഷൻ ഷോകളിലുമടക്കം ബിനു സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *