മാർപ്പാപ്പയുടെ പ്രതിനിധി കേരളത്തിൽ

നെടുമ്പാശേരി : മാർപാപ്പായുടെ പ്രത്യേക പ്രതിനിധി പേപ്പൽ ഡലിഗേറ്റ് മാർ സിറിൽ വാസിലിന് നെടു മ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്നെലെ രാവിലെ 9 ന് വിമാനത്താവളത്തിൽ എത്തി ചേർന്ന അദ്ധേഹത്തെ എറണാകുളം-അങ്കമാലി അതിരൂപത അപ്പോസ്തോലിക്ക് അഡ്മിനിസ്ടേറേറ്റർമാർ ബോസ്കോ പൂത്തൂർ, വികാർ ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ, ഫാ.പോൾ മാടശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു. മേജർ
അതിരൂപതയിൽ നില നിൽക്കുന്ന കുർബാന തർക്കത്തിന് വത്തിക്കാൻ പ്രതിനിധിയുടെ ഈ രണ്ടാം ഘട്ട ദൗത്യ സന്ദർശനത്തോടെ സമ്പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നാണ് പേപ്പൽഡലിഗേറ്റിനെ ഇവിടെ സ്വീകരിക്കാൻ വന്നെത്തിയ അല്മായ ശബ്ദം ഭാരവാഹികളായ ഷൈബി പാപ്പച്ചൻ, ബിജു നെറ്റിക്കാടൻ, ഡേവീസ് ചൂര മന എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *