കൊച്ചി: ജി.എസ്.ടി. നിയമത്തിന്റെയും വെബ് പോര്‍ട്ടലിന്റെയും സങ്കീര്‍ണത മൂലം വ്യാപാരി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഹൈബി ഈഡൻ എം.പി, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച ചെയ്തു.
കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഒഫ് കൊമേഴ്സ് തയ്യാറാക്കിയ നിവേദനവും മന്ത്രിക്ക് കൈമാറി.
ആദ്യത്തെ മുന്നു വര്‍ഷങ്ങളില്‍ കണക്കുകള്‍ നല്‍കുന്നതില്‍ വ്യാപാരികള്‍ക്കുണ്ടായ മന:പൂര്‍വമല്ലാത്ത പിശകുകള്‍ ഗൗരവമായി എടുക്കാതെ പൊതുമാപ്പ് കാലയളവ് നല്‍കാൻ നടപടി സ്വീകരിക്കണം. വ്യാപാരികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് തിരികെ ലഭിക്കേണ്ട തുക പിടിച്ചുവയ്ക്കാതെ സമയബന്ധിതമായി നല്‍കണമെന്നും എം.പി. ആവശ്യപ്പെട്ടു.