
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക് സഹായമായി കേരള കാഷ്യു ബോര്‍ഡിന് 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.
ബാലഗോപാല്‍ അറിയിച്ചു.
ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെൻഡര്‍ നടപടി ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചത്.
ബോര്‍ഡ് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സംസ്കരണ ഫാക്ടറികള്‍ക്കാണ് ലഭ്യമാക്കുന്നത്. ഈ വര്‍ഷം ബോര്‍ഡ് വഴി 14,112 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തു.
ഇതില്‍ 12,000 ടണ്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷൻ, കാപ്പെക്സ് എന്നീ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ ഫാക്ടറികള്‍ക്കായാണ് നല്‍കിയത്. ഇതിനായി സര്‍ക്കാര്‍ സഹായമായി 43.55 കോടി നല്‍കി. 72.83 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിന്‍റെ വായ്പയായി ലഭ്യമാക്കി.