ഡോ.ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന് റിപ്പോര്‍ട്ട് നല്‍കും.ജസ്റ്റിസ് അനു ശിവരാമൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നുമാണ് അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പറയുന്നു. തമിഴ്നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയമപ്രശ്നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രിംകോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *