അത്താണിക്കലില്‍ നാട്ടരങ്ങ്ഉദ്ഘാടനത്തിനൊരുങ്ങി

മലപ്പുറം-സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ അത്താണിക്കല്‍ ഓപ്പണ്‍ സ്‌റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *