
ദുബായ് : കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ.
വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാകപ്പല്‍ സർവീസ് നടത്താൻ താത്പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് മൂന്നിന് മുമ്ബായി അപേക്ഷകള്‍ ഓണ്‍ലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. വലുപ്പമുള്ളത്, സാമാന്യം വലുപ്പമുള്ളത്, ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ കപ്പലുകള്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ, കേരള മാരിടൈം ബോർഡ്, ടി.,ി 11/1666 (4&5), ഒന്നാംനില, മുളമൂട്ടില്‍ ബില്‍ഡിംഗ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോണ്‍ നമ്ബരിലോ ബന്ധപ്പെടണം. kmb.kerala@gmail.com ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും.
പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, ഭക്ഷണം, വിനോദപരിപാടിക(, , മൂന്നു ദിവസത്തെ യാത്ര എന്നിവങ്ങനെയാണ് പദ്ധതി നടപ്പാക്കിയാലുള്ള പാക്കേജില്‍ ആദ്യം ഉള്‍പ്പെട്ടിരുന്നത്. ആദ്യം പരീക്ഷണ സർവീസ് നടത്താനും വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനുമായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. കപ്പല്‍ സർവീസ് യാഥാർത്ഥ്യമായാല്‍ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്രദമാകും.
കപ്പല്‍ സർവീസ് സംബന്ധിച്ച് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ മാസങ്ങള്‍ക്ക് മുൻപ് ലോക്‌സഭയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. തുടർന്ന് ടെൻഡർ പ്രസിദ്ധീകരിക്കാൻ മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.
വർഷങ്ങള്‍ക്ക് മുൻപ് യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സർവീസ് ആരംഭിച്ചിരുന്നു. എന്നാല്‍ എത് അധികകാലം നീണ്ടുനിന്നില്ല. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും ഗള്‍ഫ് കപ്പല്‍ സർവീസ് പദ്ധതിക്ക് ജീവൻ വയ്ക്കുന്നത്.