
റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങളും നമസ്‌കാരവും സുഗമമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഹറം ജനറല്‍ അതോറിറ്റി. മസ്ജിദുല്‍ ഹറമില്‍ പ്രവേശിമ്പോഴുള്ള തിക്കും തിരക്കും കുറയ്ക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് മാത്രമായി 210 വാതിലുകള്‍ തുറന്നിട്ടുണ്ട്. പള്ളിക്കകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കും. പ്രത്യേക കരുതല്‍ വേണ്ട വ്യക്തികള്‍ക്ക് കൂടുതല്‍ ശ്രദ്ധയുണ്ടാവും.