
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
ഉച്ചയോടെ വീട്ടിലെത്തിയ അദ്ദേഹം സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.
കേസ് കേന്ദ്രഅന്വേഷണ ഏജന്‍സിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്തതിന്റെ ആശങ്ക കുടുംബം പങ്കുവെച്ചു. സിദ്ധാര്‍ത്ഥന് നീതി ഉറപ്പാകുന്നത് വരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ തങ്ങള്‍ ഉറപ്പു നല്‍കി.
ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു. സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാക്കാള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.