
പത്തനംതിട്ട: വനത്തിനുള്ളില്‍ ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുളിഞ്ചാല്‍ വനമേഖലയിലാണ് സംഭവം.ജനവാസമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണിവിടം. സുഹൃത്തുക്കളായ മറ്റു രണ്ടു പേരോടൊപ്പമാണ് ദിലീപ് കല്ലാറ്റില്‍ മീന്‍പിടിക്കാന്‍ വലയിടാന്‍ പോയത്. വലകെട്ടികൊണ്ടിരിക്കുമ്പോഴാണ് കാട്ടാന എത്തിയത്.കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ദീലീപിന് ഓടാനായില്ല.