
തിരുവനന്തപുരം: ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുള്‍പ്പെടെ കേസെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ ഇന്ദിര നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.