
തിരുവല്ലയില്‍ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്ത പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. വിവാഹിതയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു നഗ്‌ന വീഡിയോ പകര്‍ത്തിയതും പീഡ!ിപ്പിച്ചതും. മലപ്പുറം മൂത്തേടം സ്വദേശിയായ 54 വയസുകാരന്‍ സുരേഷ് കെ. നായരാണ് അറസ്റ്റിലായത്. 2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവല്ലയിലെ ബന്ധുവീട്ടില്‍ എത്തിയ സുരേഷ് സമീപത്തുള്ള വിവാഹിതയായ യുവതിയുമായി സൗഹൃദത്തിലായി. യുവതിയുടെ ഭര്‍ത്താവ് ഈ സമയം വിദേശത്തായിരുന്നു. യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. യുവതിയില്‍ നിന്ന് ഇയാള്‍ 30 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്തു. അക്കൗണ്ടില്‍ നിന്ന് പണം പോയതറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് നാട്ടിലെത്തി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയതോടെ സുരേഷ് നാട് വിട്ടു. മുംബൈയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഇതിനിടെ സുരേഷിനെക്കുറിച്ചുള്ള സൂചന തിരുവല്ല പൊലീസിന് കിട്ടി. ഇയാള്‍ എറണാകുളത്ത് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.