അധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി; പ്രതിഫലമായി നല്‍കിയിരുന്നത് മദ്യവും സിഗരറ്റും

ടെക്‌സസ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡന്‍ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച് നിരവധി ആണ്‍കുട്ടികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് ഇരുപത്തിനാലുകാരിയായ ജേഡന്‍ ചാള്‍സ്.

അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ചാള്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങളുടെ മകന്‍ അനുമതിയില്ലാതെ ഒരു അധ്യാപികയ്‌ക്കൊപ്പം സ്‌കൂളില്‍ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു പരാതി. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവില്‍ പരാതിയുമായി നാല് വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ മൊത്തം 12 ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് യുവതി ജോലി രാജിവച്ചു.

ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. അധ്യാപികയായി ജോലി തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രതി ആണ്‍കുട്ടികള്‍ക്കായി സിഗരറ്റുകള്‍ വാങ്ങി തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അഗുവ ഡള്‍സ് ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് യുവതി രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രതി വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ആലീസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് ഈഡന്‍ ഗാര്‍ഷ്യ പറഞ്ഞു.

യുവതി ഒരു ഹോട്ടലില്‍ ഒരു വിദ്യാര്‍ത്ഥിയുമായി നില്‍ക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ പൊലീസ് പദ്ധതിയിടുന്നുണ്ട്. 2021ല്‍ ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റികിങ്‌സ്‌വില്ലില്‍ നിന്ന് യുവതി ബിരുദം നേടി, അതേ വര്‍ഷം തന്നെ പ്രായപൂര്‍ത്തിയാകാത്തവരുമായി ബന്ധം ആരംഭിച്ചതായിട്ടാണ് പൊലീസ് പറയുന്നത്. പ്രതിയെ നിലവില്‍ ജിം വെല്‍സ് കൗണ്ടി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *