
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നത്.
കെജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കി തുറുങ്കിലടക്കുന്ന ആസുര ശക്തികള്‍ക്കെതിരെ കണ്ണും കാതും തുറന്നിരിക്കാം , കൂടാതെ നമ്മുടെ ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ സദാ സജ്ജരായിരിക്കാം.