
കോഴിക്കോട്: പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാം അടിച്ചമര്‍ത്തി മുഖ്യമന്ത്രിമാരെയും ഇന്ത്യ മുന്നണി നേതാക്കന്മാരെയും ജയിലില്‍ അടച്ച് കൃത്രിമ ജയം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയില്‍ ജനാധിപത്യം ഒരു വല്ലാത്ത സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.ഇതിനെതിരായി ശക്തമായി ഇന്ത്യന്‍ ജനത അവരുടെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .