
കൊച്ചി: കേജ്‌രിവാളിന്റെ അറസ്‌റ്റോട് കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബി ജെ പി യാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ ബി ജെ പി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിര്‍ഭാഗ്യകരം.തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബി ജെ പി ക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട, രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബി ജെ പി സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യമായി അഴുമതിക്കേസില്‍ രാജ്യത്തെ ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്തത് തോല്‍വി മുന്നില്‍ കണ്ട് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു