
ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാക്കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. 464 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ന്യൂയോര്‍ക്ക് കോടതി വിധിച്ച ഡോണള്‍ഡ് ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ന്യൂയോര്‍ക്ക് പ്രാരംഭ നടപടികള്‍ തുടങ്ങി. അടുത്ത നാല് ദിവസത്തിനുള്ളില്‍ ട്രംപ് പിഴയൊടുക്കണം. അല്ലെങ്കില്‍ ഗോള്‍ഫ് കോഴ്‌സ് അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വന്‍ പിഴയടക്കാന്‍ സാമ്പത്തിക സ്രോതസ് ഇല്ലെന്നാണ് ഡോണള്‍ഡ് ട്രംപ് കോടതിയെ അറിയിച്ചത്.