
ദുബൈ: ദുബൈയില്‍ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്.
ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടില്‍ നിന്ന് ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റിനും അബൂദബിയിലെ ഇന്ത്യൻ എംബസിക്കും പരാതി നല്‍കി.
ദുബൈ അല്‍ബർഷയിലെ ഹൈപ്പർമാർക്കറ്റില്‍ മത്സ്യം മുറിച്ചു നല്‍കുന്ന ജോലിയായിരുന്നു ഷാജുവിന്. ഫെബ്രുവരി 19നാണ് ഇദ്ദേഹം ഏറ്റവുമൊടുവില്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെടുന്നത്. പിന്നീട് വിവരമൊന്നുമില്ല. സാജുവിന്‍റെ മൊബൈല്‍ ഫോണും മറ്റും താമസസ്ഥലത്ത് തന്നെയുണ്ടെന്നാണ് കമ്ബനി അധികൃതർ അറിയിച്ചത്.